Advertisement


Pathanamthitta

lekhaka-Manu tg

 • By Desk

പത്തനംതിട്ട: സമൂഹത്തിലുണ്ടാകുന്ന എല്ലാ ചലനങ്ങളും കുട്ടികളുടെ ജീവിതത്തെയും സ്വഭാവത്തെയും സ്വാധീനിക്കും. കുടുംബപ്രശ്‌നങ്ങൾ, ലഹരിയുടെ ഉപയോഗം, സുഹൃത്തുക്കളും ബന്ധുക്കളും അധ്യാപകരുമായുള്ള ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം, മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ കുട്ടികളെ ദോഷകരമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ സ്‌നേഹപൂർവ്വം ചേർത്തു നിർത്തുകയാണ് സ്‌നേഹിതയുടെ ലക്ഷ്യം.

വാടക കൊടുക്കാനില്ല; വൃദ്ധയും കൊച്ചുമകനും തെരുവില്‍: മന്ത്രിയുടെ ഇടപെടലില്‍ സംരക്ഷണം

കുട്ടികൾക്ക് കൗൺസിലിംഗ്, പ്രചോദന ക്ലാസുകൾ, അധ്യാപകരെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി സമ്പർക്ക പരിപാടികൾ എന്നിവയിലൂടെ കുട്ടികളെ സാമൂഹ്യപ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ളവരാക്കി വളർത്തിയെടുക്കാനുള്ള പ്രവർത്തനമാണ് ഈ പദ്ധതിയിലൂടെ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്നത്. ജില്ലയിൽ കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്കൂൾ, മെഴുവേലി പദ്മനാഭോദയം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പദ്ധതിക്ക് തുടക്കമായി.

pathanamthittamap-

കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌നേഹിത@സ്കൂളിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎൽഎ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സുജാത, സ്ഥിരം സമിതി അധ്യക്ഷ ഓമന വേണുഗോപാൽ, വാർഡ് അംഗം സുധ, പോലീസ് സബ് ഇൻസ്‌പെക്ടർ കവിരാജ്, കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി മണികണ്ഠൻ, സി.ഡി.എസ് ചെയർപേഴ്‌സൺ രാജിറോബി, സ്‌നേഹിത സർവീസ് പ്രൊവൈഡർ സൂര്യ, കമ്മ്യൂണിറ്റി കൗൺസിലർമാരായ രമാദേവി, സൂസി ജോസഫ്, വിദ്യാർഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

മെഴുവേലി പദ്മനാഭോദയം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം മുൻ എംഎൽഎ കെ സി രാജഗോപാൽ നിർവഹിച്ചു. സ്‌നേഹിത @ സ്കൂൾ പദ്ധതി ബ്ലോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷൻ ഡി പി എം പി.ആർ.അനുപ, സ്‌നേഹിതാ കൗൺസിലർ റോണി രാജു എന്നിവർ പദ്ധതി വിശദീകരണം നടത്തി. ഇലവുംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ ജെ.ചന്ദ്രബാബു, സ്‌നേഹിത സർവീസ് പ്രൊവൈഡർ കെ.എസ്.ഗായത്രി, കമ്മ്യൂണിറ്റി കൗൺസിലർ മനീഷ സതീഷ്, വാർഡ് മെമ്പർ, സി ഡി എസ് ചെയർപേഴ്‌സൺ, പ്രിൻസിപ്പൽ, അധ്യാപകർ, പി ടി എ ഭാരവാഹികൾ പൂർവ്വവിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ വിദ്യാർഥികൾക്കൊപ്പം പങ്കെടുത്തു.

 • ക്വാറന്റൈന്‍ ലംഘിച്ച് നിരാഹാരം; പത്തനംതിട്ടയില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുത്തു
 • വെള്ളത്തിന് കയറ്റിറക്കം, ഗർഭിണിക്ക് ബ്ലീഡിംഗ്, ഞൊടിയിടയിൽ ഫയർ ഫോഴ്സിനെ ഇറക്കി വീണ ജോർജ്!
 • അതിഥി തൊഴിലാളികള്‍ക്കായി ഐവിആര്‍ സംവിധാനം ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ല
 • തണ്ണിത്തോട് പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം; ആറ് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി
 • നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണമുണ്ടായ സംഭവം: കർശന നടപടിയെന്ന് മുഖ്യമന്ത്രി!!
 • ലക്ഷണമില്ലാത്തവരിലും പത്തനംതിട്ടയില്‍ കൊറോണ; പഠന സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്
 • രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു, ഫലം വന്നപ്പോള്‍ പോസിറ്റീവ്, മുന്നറിയിപ്പുമായി കളക്ടര്‍
 • നീരീക്ഷണത്തിലുള്ളവരുടെ വീടിന് മുന്നില്‍ പോസ്റ്റര്‍; കര്‍ശന നടപടിയുമായി അധികൃതര്‍
 • കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ആശയക്കുഴപ്പം, മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ, ഉത്തരവില്‍ മാറ്റം!!
 • കര്‍ഫ്യൂവിനിടെ മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തിയ ആള്‍ക്കെതിരെ കേസെടുത്തു
 • ക്വാറന്റീന്‍ ലംഘിച്ച് ബസില്‍ യാത്ര… ജനക്കൂട്ടം തടഞ്ഞു, രണ്ട് യാത്രക്കാരുടെ കൈയ്യില്‍ മുദ്ര!!
 • മാഹിയിലും കൊറോണ സ്ഥിരീകരിച്ചു, രോഗബാധ യുഎയില്‍ നിന്നെത്തിയ സ്ത്രീക്ക്, ആരോഗ്യനില തൃപ്തികരം!!
 • കുട്ടനെല്ലൂര്‍ ഉത്സവത്തിനെത്തി, ടിക് ടോക്കും സെല്‍ഫിയും, ബ്രിട്ടീഷ് പൗരന്റെ യാത്രാ വിവരങ്ങള്‍ ഇങ്ങനെSource link

LEAVE A REPLY

Please enter your comment!
Please enter your name here